HomeTravelയു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്

യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്

uae

യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്

ദുബായ്: യു.എ.ഇയില്‍ ലെഷര്‍ വിസ എന്ന പേരില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം യു.എ.ഇ.യിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ എക്സിക്യൂട്ടീവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വാർത്ത പ്രമുഖ മാധ്യമമായ ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
uae
എന്നാല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 1500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് 90 ദിവസത്തെ സന്ദര്‍ശക വിസയുടെ ചെലവ്. സര്‍ക്കാരിലേക്കുള്ള ഫീസ്, സര്‍വീസ് സെന്ററുകളുടെ ഫീസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സര്‍വീസ് സെന്റര്‍ ഈടാക്കുന്ന ഫീസ് നിരക്ക് അനുസരിച്ച് തുക വ്യത്യാസപ്പെടാം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രണ്ടുമാസം, ആറുമാസം എന്നിങ്ങനെയാക്കി സന്ദര്‍ശക വിസാ കാലാവധി കുറച്ചിരുന്നു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!