HomeTravelഇന്ത്യക്കാർക്ക് വിസ ഒഴിവാക്കി തായ്‌ലൻഡ്

ഇന്ത്യക്കാർക്ക് വിസ ഒഴിവാക്കി തായ്‌ലൻഡ്

passport

ഇന്ത്യക്കാർക്ക് വിസ ഒഴിവാക്കി തായ്‌ലൻഡ്

ബാങ്കോക്ക്: ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ്. ഈ മാസം 10 മുതൽ 2024 മേയ് 10 വരെയാണ് ഇളവ്. ഇക്കാലയളവിൽ വിസയില്ലാതെ ഒരാൾക്ക് 30 ദിവസം വരെ തായ്‌ലൻഡിൽ താമസിക്കാം. പദ്ധതിയിലൂടെ പരമാവധി സഞ്ചാരികളെ ആകർഷിക്കുകയാണ് തായ്‌ലൻഡിന്റെ ലക്ഷ്യം. തായ്‌വാനിൽ നിന്നുള്ളവർക്കും ഇതേ ഇളവ് അനുവദിച്ചിട്ടുണ്ട്. മുമ്പ് ചൈനീസ് സഞ്ചാരികൾക്കും തായ്‌ലൻഡ് സമാന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി മുതൽ ഒക്ടോബർ 29 വരെ 2.2 കോടി സഞ്ചാരികളാണ് തായ്‌ലൻഡിലെത്തിയത്. ഇതിലൂടെ 25.67 ബില്യൺ ഡോളർ വരുമാനമാണ് ലഭിച്ചത്. ഡിസംബറോടെ സഞ്ചാരികളുടെ എണ്ണം 2.8 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇക്കൊല്ലം തായ്‌ലൻഡിലെത്തിയ വിദേശ സഞ്ചാരികളിൽ നാലാം സ്ഥാനമാണ് ഇന്ത്യക്കാർക്ക് ( 12 ലക്ഷം ). മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് മുന്നിൽ. കഴിഞ്ഞാഴ്ച ഇന്ത്യ അടക്കം ഏഴുരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് മാർച്ച് 31 വരെ സൗജന്യ വിസ അനുവദിക്കാൻ ശ്രീലങ്കയും തീരുമാനിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!