HomeNewsNRIസൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം

സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം

saudi-arabia

സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം

റിയാദ് ∙ സൗദിയിൽ തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധം. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും.
saudi-arabia
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുള്ളത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വീസ നടപടികള്‍ക്ക് തുടക്കമാവുക. സന്ദർശക വീസക്കാർക്ക് നേരത്തെ ഈ നിയമം ബാധകമാക്കിയിരുന്നു. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വീസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!