HomeNewsMeetingവളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

വളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

traffic-regulatory-valanchery-2024

വളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

വളാഞ്ചേരി:-കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അനുവതിക്കാതിരിക്കുക,അമ്പലപറമ്പ് മുതൽ ചുങ്കം വരെ യുള്ള റോഡിന്റെ ടാറ് ചെയ്യുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ഇന്നലെ പ്രദേശ വാസികൾ നടത്തിയ റോഡ് ഉപരോധത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു.കഴിഞ്ഞ ദിവസം സമരം നടന്ന പ്രദേശം ചെയർമാൻ സന്നർക്ഷിക്കുകയും പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിരമായി പരിഹാരം കാണാം എന്ന് ചെയർമാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമരം നാട്ടുക്കാർ ഉപേക്ഷിച്ചത്.യോഗത്തിൽ പ്രദേശ വാസികളുടെ ആവശ്യപ്രകാരം ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ നാളെ മുതൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കുകയും മറ്റു സ്ഥലങ്ങളിലൂടെ വാഹനങ്ങൾ പോകുന്നതിനും,എത്രയും പെട്ടന്ന് റോഡ് പണി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാനും,വളാഞ്ചേരി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും അടുത്ത ദിവസം തന്നെ വിപുലമായ മീറ്റിംങ് ചേരുന്നതിനും, ടൗണിൽ സി.സി.ടി.വി സ്ഥാപിക്കുന്പ്രവൃത്തി ഒരാഴ്ചകകം പൂരത്തികരിച്ച് സി.സി.ടി.വി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.പ്രദേശവാസിയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇബ്രാഹിം മാരാത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന,കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ പത്മരാജൻ,വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സുധീർ കെ.എസ്,കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ജോമി തോമസ്,തിരൂർ ആർ.ടി.ഒ പ്രതിനിധി മുനീബ്,സലാം വളാഞ്ചേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!