HomeNewsEducationNewsവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വളാഞ്ചേരി നഗരസഭയിൽ തൂടക്കമായി

വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വളാഞ്ചേരി നഗരസഭയിൽ തൂടക്കമായി

വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വളാഞ്ചേരി നഗരസഭയിൽ തൂടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി മഴമേഘങ്ങൾക്ക് മീതെ പഠന തീരം 3-ന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. നഗരസഭയിലെ 4, 5,28 വാർഡുകളുടെ പഠന തീര മാണ് എ.എം.എൽ.പി.സ്കൂൾ തൊഴുവാനൂരിൽ വെച്ച് നടന്നത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായ ചടങ്ങിൽ സലാം വളാഞ്ചേരി മുഖ്യാതിഥി ആയി. വാർഡ് കൗൺസിലർമാരായ ഫൈസൽ അലി തങ്ങൾ, കമറുദ്ധീൻ പാറക്കൽ, വെസ്റ്റേൺ പ്രഭാകരൻ, അസ്വാ . പി.പി അബ്ദുൽ ഹമീദ്, സുരേഷ് മാസ്റ്റർ, ഹംസ പി.കെ, വാഹിദ് മാസ്റ്റർ, എം.പി ഹാരിസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീയയിൽ 100 % വിജയം കൈവരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള A+ കിറ്റ് വിതരണവും നടന്നു. തുടർന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാടിന്റെ നേതൃത്തത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!