കോട്ടക്കലിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 13 പവൻ കവർന്നു
കോട്ടക്കൽ: ആര്യവൈദ്യശാല ധർമാശുപത്രി വളപ്പിലെ ഡോക്ടർമാരുടെ താമസസ്ഥലത്ത് മോഷണം. ആര്യവൈദ്യശാല സീനിയർ ഡോക്ടർ ശങ്കരൻ താമസിക്കുന്ന വീടിെൻറ മുൻവശത്തെ വാതിലിെൻറ പൂട്ട് പൊട്ടിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 13 പവൻ ആഭരണമാണ് കവർന്നത്. ഭാര്യവീടായ കുറുമ്പത്തൂരിൽ പോയതായിരുന്നു ഡോക്ടറുടെ കുടുംബം. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, അഡീഷനൽ എസ്.ഐ അജിത് പ്രസാദ്, വിരലടയാള വിദഗ്ധൻ കെ. സതീഷ് ബാബു എന്നിവർ പരിശോധന നടത്തി.