HomeNewsMeetingഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

working-group-2020-irimbiliyam

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 2021-2022 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 13 വർക്കിംഗ് ഗ്രൂപ്പുകളുടെയും ആദ്യ യോഗം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മാനുപ്പ മാസ്റ്റർ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി ഉമ്മുകുൽസു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർമാൻ വി.ടി അമീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.പി നാരായണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജ്യോതി എസ് പദ്ധതി വിശദീകരണം നടത്തി.
working-group-2020-irimbiliyam
വർക്കിംഗ് ഗ്രൂപ്പുയോഗങ്ങൾക്കു ശേഷം വിവിധ ഗ്രൂപ്പുകൾ കരടു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. 6 കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. കൃഷി, ആരോഗ്യം, ഭവന പദ്ധതി, കുടിവെള്ളം, തെരുവുവിളക്കു വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് പ്രാമുഖ്യം നൽകിയുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!