HomeNewsHealthകോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു

avp-valanchery

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു

വളാഞ്ചേരി:കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു. പദ്ധതിയുടെ ഔപചാരിക ശിലാസ്ഥാപനം കുളമംഗലത്തുള്ള ആയുഷ് നഗറിൽ ആഗസ്റ്റ് 27 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരളാ നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് സ്ഥാപന മേധാവികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രമുഖ ബിസിനസ് ഗ്രൂപ്പായ നീറ്റുകാട്ടിൽ ആയുഷുമായി സഹകരിച്ചാണ് പതിനൊന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവി ദാസ് പദ്ധതി പ്രഖ്യാപനം നടത്തും. പണി പൂർത്തീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും.
avp-valanchery
വെബ് സൈറ്റ് ലോഞ്ചിംഗ് സുരേഷ് ഗോപി എം പി നിർവ്വഹിക്കും.കോൺഫ്രൻസ് ഹാൾ ശിലാസ്ഥാപനം കെ.ടി ജലീൽ എം.എൽ.എയും ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും ബ്രോഷർ പ്രകാശനം ആര്യവൈദ്യ ഫാർമസിഡയറക്ടർ ബാബു വാര്യർ നിർവ്വഹിക്കും.രാഷ്ടീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ നേരിട്ടും ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും. പദ്ധതി പ്രാവർത്തികമാകുന്ന തോടുകൂടി വളാഞ്ചേരിയുടെ നാമം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുമെന്നും ടൂറിസം മേഖലക്ക് കൂടി പ്രാധാന്യം കൊടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നീറ്റുകാട്ടിൽ ആയുഷ് മാനേജിംഗ് ഡയറക്ടർ അലി നീറ്റുകാട്ടിൽ, ഡയറക്ടർ പി.പി.ഖാലിദ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!