HomeNewsEducationScholarshipവി.എച്ച്.എസ്.എസ് ടെക് പദ്ധതി; എസ്. അഭിനന്ദും, ആദി അജയ്‌യുംസ്കോളർഷിപ്പ് വിജയികൾ

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; എസ്. അഭിനന്ദും, ആദി അജയ്‌യുംസ്കോളർഷിപ്പ് വിജയികൾ

vhss-tech-july-2021

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; എസ്. അഭിനന്ദും, ആദി അജയ്‌യുംസ്കോളർഷിപ്പ് വിജയികൾ

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള ജൂലൈ മാസത്തെ സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പത്താം ക്ലാസിലെ എസ്. അഭിനന്ദും, യു.പി വിഭാഗത്തിൽ നിന്നും ആറാം ക്ലാസ് വിദ്യാർഥിനി ആദി അജയ്‌യും സ്കോളർഷിപ്പിന് അർഹത നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഇ.കെ. സജ, ടി.ആർ. ആദിത്യൻ, എസ്. നേഹ, എൻ.എം. ഹർഷിണി, ഫാത്തിമ ഷിഫ്ന , യു.പി. വിഭാഗത്തിൽ നിന്നും ഇ. സ്നേഹ, ടി.ആർ അനന്യ, ആദിത്യ സജേഷ്, സഫ്ദർ ഹഷ്മി, ടി. ഷിഫിൻ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹത നേടി. സ്കോളർഷിപ്പ് വിതരണോദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. എസ്. അഭിനന്ദ് ഏറ്റുവാങ്ങി. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. എടയൂർ വായനശാല പൗരസമിതി സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സംസാരിച്ചു. പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, പി.എം. സുരേഷ് നന്ദിയും പറഞ്ഞു.
vhss-tech-july-2021
പൊതു വിജ്ഞാനം, പാഠഭാഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സ്കൂളിലെ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് മാസത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരോ മാസത്തിലേയും യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിലെ സ്കോളർഷിപ്പിന് അർഹതപ്പെട്ടവരെയും, അതോടൊപ്പം ഒരോ വിഭാഗത്തിലെയും മികച്ച അഞ്ച് കുട്ടികളെയും തെരഞ്ഞെടുക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!