HomeNewsHealthമാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു

മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു

mini-pamba

മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു

കുറ്റിപ്പുറം: മാലിന്യസംഭരണി നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് അധികൃതരെത്തി പൂട്ടിച്ചു. ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ശൗചാലയം.

വ്യാഴാഴ്ച രാവിലെയാണ് മാലിന്യസംഭരണി നിറഞ്ഞ് മലിനജലം പരന്നൊഴുകാന്‍ തുടങ്ങിയത്. തീര്‍ഥാടകരും പ്രദേശവാസികളും ഇതോടെ പരാതിയുമായി രംഗത്തെത്തി. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുഴയിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി ശൗചാലയം അടപ്പിച്ചത്.

ശബരിമല തീര്‍ഥാടനകാലത്ത് ഒട്ടേറെ തീര്‍ഥാടകരാണ് ഇടത്താവളമായ മിനിപമ്പയിലെത്താറുള്ളത്. തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയം ഡി.ടി.പി.സി. നടത്താനായി സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. വേണ്ടത്ര ശേഷിയില്ലാത്തതിനാലാണ് സംഭരണി നിറഞ്ഞുകവിയുന്നത്. മുന്‍മ്പും ഇത്തരത്തില്‍ മാലിന്യം പുറത്തേയ്‌ക്കൊഴുകിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!