HomeNewsPoliticsകേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ

കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ

vt-balram

കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ

കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും, പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട പലരും, പദ്ധതിക്കു പുറത്തായെന്നും, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന സർക്കാർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഹെലികോപ്റ്റർ വാങ്ങുന്നതിതും, വാടകക്കെടുക്കുന്നതും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആവിഷ്കരിച്ചു നടപ്പാക്കുന്ന 1000 ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.
vt-balram
ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ കെ.യം അബ്ദുൾ നാസറിന്റെ സഹായത്തോടെ. 9താം വാർഡിലെ വളപ്പിൽ മുഹമ്മദിന് നിർമ്മിച്ചു നൽകുന്ന “സേനഹ ഭവന “-ത്തിന്റെ കട്ടിളവപ്പ് കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, കെ.യം അബ്ദുൾ നാസർ, വിനു പുല്ലാനൂർ, കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്ജ് പ്രവീണാ രാജു, വാർഡ് മെമ്പർ വി മഞ്ജുള ടീച്ചർ, മൻസൂർ മോസ്കൊ, പി മരക്കാർ അലി, പി അബ്ദുൾ റഹ്മാൻ, കെ മുരളീധരൻ, എ.പി.നാരായണൻ, പി സുരേഷ്, ടി.പി അബൂബക്കർ, മാനുട്ടി , എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!