HomeNewsNatureതിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു

angadippuram-tree

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ വടക്കെനടയിലുള്ള ആൽമരം കടപുഴകിവീണു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുപറ്റിയിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള മരമാണ്. ക്ഷേത്രനടകൾക്ക് കുറുകെയാണ് ആൽമരം നിലംപതിച്ചത്. അങ്ങാടിപ്പുറം-ഏറാന്തോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലുപാലത്തിനടുത്താണ് ഈ ആൽമരം. അങ്ങാടിപ്പുറത്തുനിന്ന് ഏറാന്തോട് ഭാഗത്തേക്ക് പോകുന്നവർ ആൽമരത്തിനടിയിലൂടെ നടന്നാണ് പാലം കടന്ന് പോകാറുള്ളത്. രാത്രിയായതിനാൽ അപകടം ഒഴിവായി. മരത്തിന്റെ ചില്ലകൾ നീക്കി നടവഴി ഒരുക്കിയിട്ടുണ്ട്. മരം പൂർണമായും വെട്ടിനീക്കാൻ സമയമെടുക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!