HomeNewsInitiativesവനശാക്തീകരണത്തിന്റെ ഭാഗമായി വിത്തുരുളകളുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ

വനശാക്തീകരണത്തിന്റെ ഭാഗമായി വിത്തുരുളകളുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ

seed-balls

വനശാക്തീകരണത്തിന്റെ ഭാഗമായി വിത്തുരുളകളുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ

വനവൽക്കരണത്തിനായി സീഡ് ബോളുകൾ ഉണ്ടാക്കി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 602വിലെ വോളന്റിയർമാർ. CTBC (സെന്റർ ഫോർ ട്രോപ്പിക്ക് ബയോഡൈവേഴ്സിറ്റി കൺസെർവഷൻ)-യുടെയും, എം.ഇ.എസ് കമ്മ്യൂണിറ്റി സർവീസ് സെന്ററിന്റെയും സഹകരണത്തോട് കൂടി, മൂന്ന് ദിവസം കൊണ്ട്, മൂന്ന് ലക്ഷം വിത്തുകൾ ഉപയോഗിച്ച് മൂവായിരത്തോളം സീഡ് ബോളുകളാണ് അറുപത് വോളന്റിയർമാർ ചേർന്ന് ഉണ്ടാക്കിയത്.
seed-balls
മണ്ണും ജൈവവളവും കൂട്ടിക്കലർത്തി, വിത്തുകൾ ചേർത്ത് പന്ത് രൂപത്തിൽ ഉരുട്ടിയുണ്ടാക്കുന്ന രീതിയാണ് സീഡ് ബോളുകൾ എന്നറിയപ്പെടുന്നത്. വനവൽക്കരണത്തിന് വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് സീഡ് ബോളുകൾ. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ഷജീഷ് കെ. യു, പ്രൊഫ. ഫെമിന, പ്രൊഫ. സജീർ, സന്ദീപ് പ്രഭാകരൻ (CTBC), സീനിയർ വോളന്റിയർമാരായ അതുൽ, ദീപക്ക്, വോളന്റിയർ സെക്രട്ടിമാരായ തശീൽ, ശ്രുതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
seed-balls
അനുദിനം ശുഷ്കിക്കുന്ന ജൈവവൈവിദ്യത്തിനു ഒരു കൈത്താങ്ങായി മസനുബു ഫുക്കവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സീഡ് ബോൾ എന്ന ആശയം പ്രവർത്ഥികമാക്കുവാനായി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ Centre for Tropical Biodiversity Conservation-CTBCindia-യുമായി കൈകോർത്തത്.
seed-balls
CTBC-യുടെ സസ്യവിഭാഗം ഗവേഷകൻ സന്ദീപ്‌ പ്രഭാകരന്റെ നേതൃത്വത്തിൽ മൂവായിരത്തോളം തനതു വൃക്ഷങ്ങളുടെ വിത്തുരുളകളാണ് ഇതിലൂടെ പൂർത്തിയായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!