HomeNewsDevelopmentsഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു

ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു

irimbiliyam-village-office-new-building

ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പദ്ധതി പ്രദേശം കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. ആറ് മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. റീബിൽഡ് ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടിയിരുന്ന വില്ലേജ് ഓഫീസ് നവീകരിക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

നേരത്തെ ഇരിമ്പിളിയം വില്ലേജ് ഓഫീസ് സന്ദർശിക്കുകയും കെട്ടിടത്തിൻ്റെ അസൗകര്യം നേരിട്ട് മനസ്സിലാക്കുകയും ഇക്കാര്യം റവന്യുവകുപ്പ് മന്ത്രിയുടെശ്രദ്ധയിൽപ്പെടുത്തു കയും ചെയ്തിരുന്നു. പിന്നീട് മന്ത്രിക്ക് നൽകിയ ശുപാർശ പ്രകാരമാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചത്. ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ , കരാറുകാർ എന്നിവരുമായി സംസാരിച്ച് പ്രവർത്തന പുരോഗതി എം.എൽ.എ വിലയിരുത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, വി.ടി അമീർ, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!