HomeNewsEducationActivityകുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി

forza22-mesce

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി

തവനൂർ : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ സംസ്ഥാനതല ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി. കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗവും അമേരിക്കൻ സൊസൈറ്റി ഫോർ മെക്കാനിക്കൽ എൻജിനിയേഴ്‌സിന്റെ സ്റ്റുഡന്റ്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നിക്കൽ ഫെസ്റ്റ് ചലച്ചിത്രനടൻ ആന്റണി വർഗീസ് ഉദ്ഘാടനംചെയ്തു.
Ads
മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഐ. റഹുമത്തുൻസ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എ. നവാസ്. പ്രൊഫ. ഷൈൻ, ഡോ. സി.പി. മുഹമ്മദ്, പ്രൊഫ. കെ. പദ്മകുമാർ, പ്രൊഫ. ജോൺ പോൾ, മുഹമ്മദ് നാജിഹ് എന്നിവർ പ്രസംഗിച്ചു.
forza22-mesce
മെക്കാനിക്കൽ എൻജിനിയറിങ് അസോസിയേഷന്റെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിൽ കോളേജിലെ പൂർവവിദ്യാർഥികളും ജൻറോബോട്ടിക്‌സ് ലിമിറ്റഡിന്റെ ഡയറക്ടർമാരുമായ വിമൽ ഗോവിന്ദ്, നിഖിൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് റിഷാൽ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!