HomeNewsCharityവൃക്ക മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി സുരേഷ് ബാബു

വൃക്ക മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി സുരേഷ് ബാബു

suresh-babu

വൃക്ക മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി സുരേഷ് ബാബു

ഇരിമ്പിളിയം ഗ്രാമവാസികൾ ഇന്ന് വലിയൊരു പ്രയത്നത്തിലാണ്. അവരാൽ കഴിയുന്ന വിധത്തിലെല്ലാം ആവർ പ്രയത്നിക്കുന്നുണ്ടുതാനും. ഒരു ജീവനെ കൈപിടിച്ചുയർത്തുവാനുള്ള വലിയ ഉദ്യമത്തിൽ അവർ ഈ ലോകത്തിന്റെ സഹായ സഹകരണങ്ങളും തേടുന്നു. അതെ, അവരിലൊരുവനായ സുരേഷ് ബാബു എന്ന ചെറുപ്പക്കാരനുവേണ്ടി. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി അംശം ദേശത്ത് ചോലക്കൽ വീട്ടിൽ സുരേഷ് ബാബു എന്ന 31 വയസ്സുള്ള ചെറുപ്പക്കാരനു വേണ്ടിയാണ് ഇന്നീ ഗ്രാമം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. വൃക്ക രോഗം ബാധിച്ച് അവയവം മാറ്റിവക്കേണ്ട അവസ്ഥയിലാണ് സുരേഷ് ബാബു ഇപ്പോൾ.
donations
വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർചികിത്സക്കുമായി ഏകദേശം 30 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാബുവിന്റെ കുടുംബത്തിന് ഇത് താങ്ങാനാവുന്നതല്ല. പ്രവാസിയായിരുന്ന സുരേഷ് വൃക്കരോഗം കാരണം ജോലിക്ക് പോകാൻ സാധിക്കാതെ വീട്ടിൽ കഴിയുകയാണ്.
babu-donation
എറണാകുളത്തെ മെട്രോ അശുപത്രിയിലെ ഡോക്ടർമാരാണ് ഇപ്പോൾ സുരേഷ് ബാബുവിനെ ചികിത്സക്കുന്നത്. സുരേഷ് ബാബുവിന് വൃക്ക ദാനം ചെയ്യാനുള്ള വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. ക്രോസ് മാച്ചിങ്ങും പൂർത്തിയായി. ഇനി മാറ്റിവയ്ക്കുക എന്ന ഘട്ടമാണ്. അതിനായുള്ള ഓട്ടത്തിലാണ് ഇരിമ്പിളിയം നിവാസികൾ.
suresh-babu-donation
നാട്ടിലെ സംഘടനകളും ക്ലബുകളും ചേർന്ന് ഇതു വരെ 8 ലക്ഷത്തോളം രുപ പിരിച്ചെടുത്തു. ഇരിമ്പിളിയത്തെ തൂത ആർട്സ് & സ്പോർട്സ് ക്ലബ് സുരേഷ് ബാബു സഹായ സമിതി എന്ന പേരിൽ കളക്ഷൻ നടത്തിയ തുക അദ്ദേഹത്തിന്റെ അമ്മയുടെ അടുക്കൽ ഏൽപിക്കുകയുണ്ടായി യുവക്കളും കുട്ടികളും ബക്കറ്റുകളുമായി വെയിലും മഴിയും അവഗണിച്ച് തെരുവിലും ഉത്സവപറമ്പുകളിലും ഇറങ്ങി ജനങ്ങളെ വിവരം ധരിപ്പിച്ചാണ് ഇത്രയും തുക കണ്ടെത്തിയത്. കൂടാതെ ബസ് ഉടമകൾ ടാക്സി തൊഴിലാളികൾ തുടങ്ങിയവർ അവരുടെ ഒരു ദിവസത്തെ കളക്ഷനും ഇതിലേക്ക് നൽകി സഹകരിച്ചു.
suresh-babu
ഇനിയും പണമാവശ്യമാണ് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക്. അവിവാഹിതനായ ഈ ചെറുപ്പക്കാരൻ പ്രായമായ അച്ഛനുമമ്മയും അടങ്ങുന്ന മൂന്നംഗ കുടുംബം ചെറിയ ഒരു വീട്ടിലാണ് കഴിഞ്ഞ് വരുന്നത്. ഒരു കുടുംബത്തിന്റെ അത്താണിയായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരു മഹത് കർമ്മത്തിൽ നിങ്ങൾക്കും പങ്കുച്ചേരാം. സുരേഷ് ബാബുവിന്റെ ചികിത്സക്കായി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്.
suresh-babu
പ്രൊഫസർ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ-കോട്ടക്കൽ), ആതവനാട് മുഹമ്മദ്കുട്ടി (പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്), കെ.ടി ഉമ്മുകുത്തു (പ്രസിഡന്റ്, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്) എന്നിവർ രക്ഷാധികാരികളായി സമിതി രൂപീകരിച്ചാണ് ഇപ്പോൾ ധനസഹായസമാഹരണം നടക്കുന്നത്. സമിതിയുടെ ജനറൽ കൺവീനർ എൻ മുഹമ്മദ് (9846006896), ജോയ്ന്റ് കൺവീനർമാരായി പി.പി.എ റഷീദ് (9846111175), എ.വി ബിനേഷ് (9495452597), കെ.എം ഫാറൂഖ് (8943268324), മഠത്തിൽ രവി (9895777585), ജലീസ് കാളിയത്ത് (9744952415) തിരഞ്ഞെടുത്തു. സമിതിയുടെ ചെയർപേഴ്സണായി എൻ ഉമ്മുകുൽസുവിനെയും വൈസ് ചെയർമാന്മാരായി വി സന്തോഷ് കുമാർ (9526358128), കെ.ടി അയ്യുട്ടി (9846665829), കെ.വി ബിനീഷ് (9539406111), പി ഷറഫുദ്ധീൻ (9846641303) ട്രഷററായി എൻ.എസ് മുഹമ്മദ് കുട്ടിയെയും (9745645455 ) തിരഞ്ഞെടുത്തിട്ടുണ്ട്.
സഹായ സമിതി അക്കൌണ്ട് വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
Account Holder Name: CHOLAKKAL SURESH BABU SAHAYANIDHI
Account Number: 9913000100015461
IFSC CODE: PUNB0991300
Bank Name: PUNJAB NATIONAL BANK
Bank Branch: VALANCHERY BRANCH
Swift Code: PUNBINBBKOL


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!