HomeNewsInitiativesമഹാപ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കാനായി കോട്ടക്കലിലെ വിദ്യാർത്ഥിക്കൂട്ടവും സജീവം

മഹാപ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കാനായി കോട്ടക്കലിലെ വിദ്യാർത്ഥിക്കൂട്ടവും സജീവം

മഹാപ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കാനായി കോട്ടക്കലിലെ വിദ്യാർത്ഥിക്കൂട്ടവും സജീവം

കേരളം കടന്നുപോയ മഹാപ്രളയത്തെ തുടർന്ന് കോട്ടക്കൽ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വീടുകൾ വ്യത്തിയാക്കാൻ മലബാർ ഇംഗ്ലീഷ് സ്കൂൾ, പി.കെ.എം.എം.എച്ച്.എസ്.സ്, രാജാസ് എച്ച്.എസ്.എസ്, പറപ്പൂർ IUHSS എന്നീ സ്കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയർന്മാർ, സ്കൗട്ട് വിഭാഗം സന്നദ്ധരായിറങ്ങി.
kottakkal-cleaning
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ടി സുബൈർ തങ്ങൾ, എടരിക്കോട് ഹെൽത്ത് ഇൻസ്പെക്ടർ ലൈജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർന്മാർ,ആശ വർക്കർന്മാർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മാഞ്ഞമാട്, മമ്മാലിപ്പടി, പറപ്പൂർ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ ശുചീകരിച്ചത്.
kottakkal-cleaning


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!