HomeNewsGeneralതവനൂർ കാർഷിക എൻജിനിയറിങ് കോളേജ് കാമ്പസിലെ കേളപ്പജിയുടെ പ്രതിമ അനാച്ഛാദനവും ഭവനസമർപ്പണവും നാളെ

തവനൂർ കാർഷിക എൻജിനിയറിങ് കോളേജ് കാമ്പസിലെ കേളപ്പജിയുടെ പ്രതിമ അനാച്ഛാദനവും ഭവനസമർപ്പണവും നാളെ

kelappan-statue

തവനൂർ കാർഷിക എൻജിനിയറിങ് കോളേജ് കാമ്പസിലെ കേളപ്പജിയുടെ പ്രതിമ അനാച്ഛാദനവും ഭവനസമർപ്പണവും നാളെ

തവനൂർ: തവനൂർ കേളപ്പജി കാർഷിക എൻജിനിയറിങ് കോളേജ് കാമ്പസിലെ കെ. കേളപ്പന്റെ പുതുക്കിനിർമ്മിച്ച വീടിന്റെ ഉദ്ഘാടനവും കേളപ്പജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും ഞായറാഴ്ച രാവിലെ 10-ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതികവിദ്യാ പ്രദർശനമായ നിറപൊലി കാർഷികപരിശീലന പരിപാടി, കാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന കേളപ്പജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിവയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജനും നിർവഹിക്കും. ഐ.സി.എ.ആർ. ട്രൈബൽ ഉപപദ്ധതിയുടെ യന്ത്രോപകരണ വിതരണം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും.
kelappan-statue
വാർത്താസമ്മേളനത്തിൽ മേധാവി ഡോ. പി.ആർ. ജയൻ, തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ഇൻസ്ട്രക്ഷണൽ ഫാം മേധാവി ഡോ. അബ്ദുൾ ജബ്ബാർ, അസിസ്റ്റന്റ് പ്രൊഫസർ സിന്ധു ഭാസ്കർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!