HomeNewsElectionയൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം

യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം

union-election-2022-mes-valanchery

യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം

വളാഞ്ചേരി : മേഖലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ്., കെ.എസ്.യു. സഖ്യത്തിന് വിജയം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ്, പുറമണ്ണൂർ മജിലിസ് കോളേജ്, പൂക്കാട്ടരി സഫ കോളേജ്, മരവട്ടം ഗ്രേസ്‌വാലി കോളേജ് എന്നിവിടങ്ങളിലാണ് സഖ്യം വിജയിച്ചത്.
ksu
എം.ഇ.എസ്.കെ.വി.എം. കോളേജിൽ ആകെയുള്ള 81 സീറ്റിൽ 49 സീറ്റും നേടി നാലാംതവണയാണ് സഖ്യം വിജയിച്ചത്. സഫ കോളേജിൽ 59-ൽ 50 സീറ്റും സഖ്യം നേടി. പുറമണ്ണൂർ മജ്‌ലിസിൽ 118-ൽ 113 സീറ്റും സഖ്യം കരസ്ഥമാക്കി. മരവട്ടം ഗ്രേസ് വാലിയിൽ 55-ൽ 48 സീറ്റ്‌ സഖ്യത്തിനാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!