HomeNewsTrafficAlertസംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ

സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ

road-speed

സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന്‌ ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!