HomeNewsInitiativesകോളേജും കൂട്ടുകാരും കൈകോര്‍ത്തു; വളാഞ്ചേരിയില്‍ രാഖിക്ക് സ്നേഹവീടൊരുങ്ങുന്നു

കോളേജും കൂട്ടുകാരും കൈകോര്‍ത്തു; വളാഞ്ചേരിയില്‍ രാഖിക്ക് സ്നേഹവീടൊരുങ്ങുന്നു

snehaveedu-kodumudi

കോളേജും കൂട്ടുകാരും കൈകോര്‍ത്തു; വളാഞ്ചേരിയില്‍ രാഖിക്ക് സ്നേഹവീടൊരുങ്ങുന്നു

അങ്ങാടിപ്പുറം: വളാഞ്ചേരിയില്‍ രാഖിക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. പുത്തനങ്ങാടി സെന്റ്‌മേരീസ് കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖിക്കാണ് വളാഞ്ചേരി കൊടുമുടിയില്‍ വീടിന് തറക്കല്ലിട്ടത്.

കൂട്ടുകാരിക്ക് സുരക്ഷിതമായ വീടില്ലെന്നറിഞ്ഞപ്പോള്‍ സഹപാഠികള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കൈകോര്‍ത്തു. നാട്ടുകാരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കൊച്ചു കൊച്ചു സംഭാവനകള്‍ സ്വീകരിച്ചു. കോളേജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും സഹകരിച്ചപ്പോള്‍ കൂട്ടുകാരിക്ക് വീടൊരുക്കാന്‍ വഴിതുറക്കുകയായിരുന്നു.

സി.എഫ്.ഐ.സി. പ്രവിന്‍ഷ്യന്‍ സുപ്പീരിയര്‍ ഫാ. സജി മുതിരേന്തിക്കല്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് മാത്യു, ഫാ. ബിനു, ഫാ. ഡെന്നി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അബ്ദുള്‍ നവാസ്, പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!