HomeNewsEducationActivityജൈവവൈവിധ്യമറിയാൻ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ ഭാരതപ്പുഴയുടെ തീരത്ത് സംഗമിച്ചു

ജൈവവൈവിധ്യമറിയാൻ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ ഭാരതപ്പുഴയുടെ തീരത്ത് സംഗമിച്ചു

navamukunda-seed-bharatapuzha

ജൈവവൈവിധ്യമറിയാൻ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ ഭാരതപ്പുഴയുടെ തീരത്ത് സംഗമിച്ചു

തിരുനാവായ : നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത സേന അംഗങ്ങൾ ജൈവവൈവിധ്യത്തെ തൊട്ടറിയാൻ പേരാറിന്റെ തീരത്ത് സംഗമിച്ചു. ജൈവ വൈവിധ്യത്തെ കുറിച്ച് മലപ്പുറം ജില്ലാ പരിസ്ഥിതി കോർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ക്ലാസ്സെടുത്തു. ബന്ദർക്കടവിൽ നിന്ന് പേരാറിന്റെ തീരത്തെ ജൈവ വൈവിധ്യ സമ്പന്നമായ പ്രദേശങ്ങൾ പ്രവർത്തകർ സന്ദർശിച്ചു. കോർഡിനേറ്റർ ഷീജ, പ്രകാശ്, പ്രശാന്ത്, നൗഫൽ, ബിന്ദു എന്നിവർ നേതൃത്വം കൊടുത്തു. മണ്ണിലിറങ്ങി വിത്തു വിതച്ചു പോരാടിയ ജൈവ മനുഷ്യൻ മഞ്ചേരി എസ് പ്രാഭകരൻ മാസ്റ്ററുടെ ഓർമ്മ പുസ്തകവും ക്യാമ്പിൽ പ്രകാശനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!