HomeNewsReligionതിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി

തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി

Balitharppanam

തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി

തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം.
thirunavaya
തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ പ്രഭാതഭക്ഷണം നൽകും. പുഴയിൽ സുരക്ഷാതോണിയും മുങ്ങൽ വിദഗ്ധർ, വൊളന്റിയർമാർ എന്നിവരുടെ സേവനവുമുണ്ടാകും. പോലീസ്, അഗ്നിരക്ഷാസേനാ വിഭാഗം, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവ സ്ഥലത്ത് ക്യാമ്പ്ചെയ്യും. സ്വയം ബലിയിടുന്നവർക്കായി പടിഞ്ഞാറെ പള്ളിക്കടവിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കും. ട്രോമാകെയർ, ദേവസ്വം വൊളന്റിയർമാർക്കു പുറമേ സേവാഭാരതിയുടെ 150 വൊളന്റിയർമാരുമുണ്ടാകും. സേവാഭാരതി വക രാത്രിയിൽ ചുക്കുകാപ്പി വിതരണവുമുണ്ടാകും. സുരക്ഷാക്രമീകരണ യോഗം തിരുനാവായ ദേവസ്വം സത്രം ഹാളിൽ ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, മെമ്പർമാരായ മാമ്പറ്റ ദേവയാനി, ഹാരിസ് പറമ്പിൽ, സോളമൻ കളരിക്കൽ, ഡെപ്യൂട്ടി തഹസിൽദാർ രമ, എസ്.ഐ. മണികണ്ഠൻ, എച്ച്.ഐ. ദേവദാസ്, മലബാർ ദേവസ്വം ജൂനിയർ സൂപ്രണ്ട് രാഹുൽ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ കെ. പരമേശ്വരൻ ആതവനാട്, റജി, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!