HomeNewsIncidentsകുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു

കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു

kuttippuram-fire-vehicle

കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു

കുറ്റിപ്പുറം : പോലീസ് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾക്ക് ദുരൂഹസാഹചര്യത്തിൽ തീപിടിച്ചു. മൂന്നര മണിക്കൂർ നേരം അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ ഒന്നിച്ചുനടത്തിയ പരിശ്രമത്തിനെതുടർന്നാണ് തീ നിയന്ത്രണവിധേയമായത്. പരിസരത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടേയാണ് പോലീസ്‌സ്റ്റേഷന് സമീപത്തെ കൊളക്കാട് റോഡരികിലെ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പോലീസുംചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ആളിപ്പടരുകയായിരുന്നു. പിന്നീട് പൊന്നാനി, തിരൂർ, താനൂർ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് മൂന്നര മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്.
kuttippuram-fire-vehicle
തീ ആളിപ്പർന്നത് പരിസരത്തെ വീട്ടുകാരെ ഏറെ ആശങ്കയിലാക്കി. പിടിച്ചിട്ട വാഹനങ്ങളിലെ ഇന്ധനം നീക്കംചെയ്യാത്തതാണ് തീ ആളിപ്പടരാൻ കാരണം. ജനുവരി 14-ന് ദേശീയ പാതയോരത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തായി വിവിധ കേസുകളിൽ പോലീസ് പിടികൂടിയതും പിന്നീട് ലേലംചെയ്തതുമായ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ദേശീയപാതാ വികസനത്തെതുടർന്ന് പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ ലേലംചെയ്തിരുന്നെങ്കിലും ചില സാങ്കേതികവിഷയങ്ങൾമൂലം ചില വാഹനങ്ങൾ കരാർ കമ്പനി കൊണ്ടുപോയിട്ടില്ല. ലേലത്തിനുശേഷം പിടികൂടിയ വാഹനങ്ങളും പോലീസ് ഒഴിഞ്ഞ പ്രദേശങ്ങളിലാണ് എത്തിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!