HomeTravel96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി

96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി

flight

96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി

റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ – ട്രാൻസിറ്റ് വിസയുടെ കാലാവധി. ട്രാൻസി​റ്റ് വിസ ലഭിക്കുന്നവരെ രാജ്യത്ത് വാഹനം ഓടിക്കാനും അനുവദിക്കും. സൗദി വിമാനങ്ങളിൽ സൗദി വഴി മ​റ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!