HomeNewsPublic Issueചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ

ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ

kuttippuram-cheloor-brahmapuram

ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ

കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ബ്രഹ്മ പുരമാക്കാൻ അനുവദിക്കില്ലന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര. നടുവട്ടം വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതാണ്. അഗ്നി ബാധയും പുക പടലങ്ങളും മൂലം അസ്വസ്ഥയും ആരോഗ്യം ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണേണ്ട റവന്യു വകുപ്പും പോലീസും കാട്ടുന്ന അലംഭാവം അവസാനിപ്പിക്കേണ്ടതുണ്ട്.ഇവിടെ പാറ മടകൾ ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്നുമായി മാലിന്യം കുമിഞ്ഞു കൂടുക പതിവാണ്. എന്നാൽ ഇതിപ്പോൾ നാട്ടുകാരിൽ ആശങ്ക പരത്തുന്ന തരത്തിൽ പ്രശ്നങ്ങളിലേക്ക് വഴി മാറിയിട്ടുള്ളത്. ഇത് ത്വരിതഗതിയിൽ പരിഹരിക്കേണ്ടതിന് പകരം ആളിപടർത്തുന്ന തരത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.
kuttippuram-cheloor-brahmapuram
ദിവസങ്ങളായി പടർന്ന് കൊണ്ടിരിക്കുന്ന തീ പൂർണ്ണമായും അണാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അഗ്നി ശമന സേന തീ അണച്ചുവെങ്കിലും പുകഞ്ഞു കൊണ്ടേയിരിക്കയാണ്. അനിധികൃതമായുള്ള മാലിന്യം തള്ളലാണ് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ റവന്യു വകുപ്പും പോലീസും ഉത്തരവാദികളാണ്.പോലീസ് തൊണ്ടി വാഹനങ്ങളും ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം നാട്ടുകാർക്ക് ശല്യമായിരിക്കയാണ്. മിച്ച ഭൂമിയിലെ ഈ പ്രശ്നങ്ങൾ ചെറുത്ത് തോ ൽപ്പിക്കുവാനും കോടതിയെ സമീപിക്കുവാനും മിച്ച ഭൂമിയിൽ ചേർന്ന ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ ഇ സഹീർ മാസ്റ്റർ, സാബ കരീം, വകയിൽ ഫിറോസ്, ടി പി ശംസുദ്ധീൻ, ടി കെ ഷംസാദ്, ടി സമീർ, കെ പി ശ്രീജിത്ത്‌, പി വി നിസാർ, കെ കെ സമീർ, ടി ജംഷീർ, പി പി തങ്കമണി, പി പി ബാലൻ, മുത്തു അടുക്കൂത്ത് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!