HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിക്ക് തുടക്കമായി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിക്ക് തുടക്കമായി

kuttippuram-block

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിക്ക് തുടക്കമായി

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ വായന വാരാചരണ പരിപാടിയുടെ ബ്ലോക്ക് തല ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ബ്ളോക് തല വായന വാരാചരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി.
bright-Academy
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കദീജ പാറോളി അദ്ധ്യക്ഷയായിരുന്നു. പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം പ്രശസ്‌ത എഴുത്തുകാരൻ മാനവേന്ദ്രനാഥ്‌ നിർവഹിച്ചു. വായനയാണ് ചിന്തയെ ഉദ്ധീപിപ്പിക്കുന്നതെന്നും ചിന്തയിലൂടെയാണ് എല്ലാ നവോത്ഥാനങ്ങളും രൂപപെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ഇന്നത്തെ കാലത്ത് നവോത്ഥാനങ്ങൾ വിപരീതദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു
kuttippuram-block
ചടങ്ങിൽ മെമ്പർമാരായ കെ ടി സിദ്ധീഖ്, എം മാണിക്യൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി ചന്ദ്രൻ , ജി. ഇ. ഒ. എം ഗംഗാധരൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , പ്രേരക്മാരായ കെ പി സിദ്ധീഖ്, യു വസന്ത, കെ പി സാജിത, ടി പി സുജിത, കെ പ്രിയ വി കെ മുഹമ്മദ്‌ മുസ്തഫ, കെ പി ഷമീറ തുടങ്ങിയവർ സംസാരിച്ചു.
Summary: reading week program started in kutipuram block panchayath


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!