HomeNewsAgricultureകേരളത്തിൽ അപൂർവമായി വിരിയുന്ന സഹസ്രദളപത്മം ഇരിമ്പിളിയം വലിയകുന്നിൽ വിരിഞ്ഞു

കേരളത്തിൽ അപൂർവമായി വിരിയുന്ന സഹസ്രദളപത്മം ഇരിമ്പിളിയം വലിയകുന്നിൽ വിരിഞ്ഞു

thousand-petal-lotus

കേരളത്തിൽ അപൂർവമായി വിരിയുന്ന സഹസ്രദളപത്മം ഇരിമ്പിളിയം വലിയകുന്നിൽ വിരിഞ്ഞു

ഇരിമ്പിളിയം:കേരളത്തിൽ അപൂർവമായി വിരിയുന്ന ആയിരം ഇതളുള്ള താമര (സഹസ്രദള പത്മം) ഇരിമ്പിളിയം വലിയകുന്നിലെ ഗ്രീൻ വേൾഡ് അഗ്രികൾചറൽ ഫാം ആൻഡ് നേഴ്സറിയിൽ. ചൈന, ബർമ തുടങ്ങിയ തണുപ്പുള്ള രാജ്യങ്ങളിലാണ്‌ ഇത് സാധാരണ വിരിയാറുള്ളത്. 900 മുതൽ 1600 വരെ ഇതളുകളുണ്ടാകും. വളരുന്ന സ്ഥലത്തിനനുസരിച്ചാണ് ഇതളുകൾ രൂപപ്പെടുക. നേഴ്‌സറിയിലേക്ക്‌ കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിൽനിന്നാണ്‌ വിത്ത് എത്തിച്ചത്‌. മൂന്നു മാസംകൊണ്ട് മൊട്ട് വന്നു. ജില്ലയിൽ ആദ്യമായിട്ടാണ്‌ ആയിരം ഇതളുള്ള താമര (Ultimate thousand petal – zin zun Qianban) വിരിയുന്നത്‌.

വലിയകുന്ന് സ്വദേശി പള്ളിയാലിൽ അബ്ദുൾ നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. പുഷ്പഫല വൃക്ഷ തൈകളുടെ വിപണനത്തിനായി തുടങ്ങിയ നേഴ്സറിയിൽ ഇപ്പോൾ വിവിധയിനം ജലസസ്യങ്ങളും വിൽക്കുന്നുണ്ട്‌. ചെടികളുടെ പരിപാലനത്തിന്‌ ഫാമിലെ ജീവനക്കാരായ ബീന, ബിഷിത, പ്രിയ എന്നിവർക്ക്‌ പുറമെ ഗവ. സെക്രട്ടറിയറ്റ് സെക്ഷൻ ഓഫീസറായ ഭാര്യ ആരിഫയും മക്കളായ നസ്റീൻ, മുഹമ്മദ് നിഹാൽ, നസ്നീൻ എന്നിവരും ഉണ്ട്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!