HomeNewsCrimeAssaultവണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

ragging

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ്‌ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്. ഇത് അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത് വൈകിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.
ragging
മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് കൈക്ക് പൊട്ടലുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം സി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Summary: police registered case after a complaint received regarding a ragging incident in wandoor


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!