HomeNewsAgricultureവാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം

വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം

Crop-Insurance

വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയ്ക്കൽ : കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രധാനമായും വാഴ, മരച്ചീനി കൃഷികൾക്കാണ് ഇൻഷുറൻസ്. വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘവിസ്ഫോടനം തുടങ്ങിയ കാരണങ്ങളാൽ കൃഷിനശിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും.
pmfby
വാഴ ഹെക്ടർ ഒന്നിന് മൂന്നുലക്ഷം രൂപയും മരച്ചീനിക്ക്‌ 1,25,000 രൂപയും ചെറുവാഴ ഇനങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഇൻഷുർ തുക. വാഴക്കൃഷിക്ക് 10,800 രൂപയും മരച്ചീനി ശീതകാല കൃഷിക്ക് 4,375 രൂപയും ചെറുവാഴ ഇനങ്ങൾക്ക് 15,000 രൂപയും മരച്ചീനി വേനൽക്കാല കൃഷിക്ക്‌ 3,750 രൂപയുമാണ് പ്രീമിയം. കർഷകർക്ക് ഓൺലൈൻ ആയും(www.pmfby.gov.in) ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ, ഇൻഷൂറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജണൽ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ: 04712334493.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!