HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി

വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി

vegetable-saplings-valanchery

വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി

വളാഞ്ചേരി: നഗരസഭ 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈ വിതരണത്തിന് തുടക്കം കുറിച്ചു. ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് 20 തൈ എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. 10 മുളക് തൈകളും 10 വഴുതന തൈകളും ആണ് ഒരു കര്‍ഷകന് ലഭിക്കുക. വളാഞ്ചേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 50000 രുപ വകയിരുത്തിയണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മച്ചിഞ്ചേരി മൈമൂന ഉദ്ഘാടനംചെയ്തു.കൃഷി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ മൂര്‍ക്കത്ത് മുസ്ഥഫ, പി.പി ഹമീദ് , ചങ്ങമ്പള്ളി സുബൈദ, ജ്യോതി, കൃഷി ഓഫീസര്‍ മൃദുല്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!