HomeNewsReligionഹജ്ജ്; മൂന്നാംഗഡു27-നകം അടയ്ക്കണം

ഹജ്ജ്; മൂന്നാംഗഡു27-നകം അടയ്ക്കണം

haj-house

ഹജ്ജ്; മൂന്നാംഗഡു27-നകം അടയ്ക്കണം

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ മൂന്നാം ഗഡു തുക ഏപ്രിൽ 27-നകം അടയ്ക്കണം. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർ 1,21,200 രൂപയും കൊച്ചിയിൽനിന്നുള്ളവർ 85,300 രൂപയും കണ്ണൂരിൽ നിന്നുള്ളവർ 86,200 രൂപയുമാണ് അടയ്ക്കേണ്ടത്. രണ്ടു ഗഡുക്കളായി നേരത്തേ എല്ലാവരും 2,51,800 രൂപ അടച്ചിരുന്നു. അപേക്ഷാപത്രത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 15,180 രൂപകൂടി അധികം അടയ്ക്കണം. രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് കരിപ്പൂരിൽ 13,500 രൂപ, കൊച്ചിയിൽ 9950 രൂപ, കണ്ണൂരിൽ 10,000 രൂപ എന്ന നിരക്കിൽ അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാവുന്നതാണ്. ഓൺലൈനായും പണമടയ്ക്കാം. വിശദവിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.hajcommittee.com, www.keralahajcommittee.org.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!