HomeNewsCrimeFraudവ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ

വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ

fraud-kadeeja

വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ

കുറ്റിപ്പുറം: എട്ട് വർഷമായി വ്യാജ ചികിത്സ നടത്തിയ യുവതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പേരശനൂർ കട്ടച്ചിറ വീട്ടിൽ സൈനുദ്ധീന്റെ ഭാര്യ കദീജ (43) നെയാണ് പൊലീസ് പിടികൂടിയത്. അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നു ചികിത്സ. കോവിഡ് മാനദന്ധങ്ങൾ ലംഘിച്ച് ഇവരുടെ വീട്ടിൽ ആളുകളെത്തുന്നുണ്ടെന്ന വിവർത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള ഒട്ടേറെപ്പേർ ഈസമയം ഇവിടെ ചികിത്സതേടിയെത്തിയിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിൽ എസ്.ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്. ചില മരുന്നുകൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി നൽകിയിരുന്നു. ആയുർവേദമരുന്നും നൽകിയിരുന്നു. സമീപത്തെ ആയുർവേദ കടയിലേക്ക് മരുന്ന് കുറിച്ച് നൽകുകയുംചെയ്തിരുന്നു. ഈ കടയുടമയേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!