HomeNewsEducationActivityവളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി വന്ന പാസ് വേഡ് ക്യാമ്പ് അവസാനിച്ചു

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി വന്ന പാസ് വേഡ് ക്യാമ്പ് അവസാനിച്ചു

password-22-vhss

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി വന്ന പാസ് വേഡ് ക്യാമ്പ് അവസാനിച്ചു

വളാഞ്ചേരി:കേരള സർക്കാറിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കായി 2 ദിവസമായി നടത്തിയ വന്ന വ്യക്തിത്വ വികസന / കരിയർ ഗൈഡൻസ് ക്യാമ്പായ പാസ് വേഡ് 2021 സമാപിച്ചു. രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ സെക്ഷനുകളിലായി പ്രഗൽഭരായവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയതിരുന്നത്. രണ്ടാം ദിവസം ക്യാമ്പ് ക്ലാസുകൾ നയിച്ചത് മധുരം എന്ന സിനിമയുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഹാഷിക്ക് ഐമറിൻ്റെ സാന്നിധ്യം ക്യാമ്പിന് ആവേശം പകർന്നു.
password-22-vhss
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൻ്റെ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി സുരേഷ് മാസ്റ്റർ ഹാഷിക്ക് ഐമറിന് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൻ്റെ പി.ടി.എ പ്രസിഡണ്ട് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി എം.ഇ.എസ് കെ വി കോളേജിലെ പ്രിൻസിപ്പാൾ ഡോ. കെ ആർ സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂടാതെ രണ്ടാം വാർഡ് കൗൺസിലറും പിടിഎ എക്സിക്യൂട്ടീവ് മെമ്പറുമായ സാജിത ടീച്ചർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് രാജീവ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ത്രിവിക്രമൻ, സൗഹൃദ കോഡിനേറ്റർ സുജ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വ്യക്തിത്വ വികസന / കരിയർ ഗൈഡൻസ് ക്യാമ്പ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായിരുന്നു എന്നാണ് സ്കൂൾ വിദ്യാർഥികളായ അൻഷിത മുബഷിറ എന്നിവർ അഭിപ്രായപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!