HomeNewsAgricultureകപ്പ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ

കപ്പ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ

nss-tapioca-valanchery

കപ്പ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ

വളാഞ്ചേരി:നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ മലപ്പുറം വെസ്റ്റ് നടപ്പിലാക്കുന്ന പദ്ധതിയായ കപ്പ കൃഷിയുടെ ഉൽഘാടനം ഇരിബിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളാഞ്ചേരി ക്ലസ്റ്ററിലെ 11 സ്കൂളുകളിലും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 2021 ഏപ്രിൽ മാസത്തിൽ വിളവെടുപ്പ് നടത്തും. മലപ്പുറം ജില്ലയിൽ കാർഷിക മേഖലയിൽ അതിരുകളില്ലാത്ത ആത്മസമർപ്പണം നടത്തി നിരവധി അവാർഡുകൾ കാരസ്ഥമാക്കുകയും ചെയ്ത അബ്ദുൽ റഷീദ് പദ്ധതി ഉൽഘാടനം ചെയ്തു. എൻ.എ.എം.കെ ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസറും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ്‌ അഡ്മിനുമായ അനിൽ മുഖ്യ നേതൃത്വം നൽകി. NSS വോളണ്ടിയേഴ്സ് ആയ ആഷിഫ്, ജാസ്മിൻ, രഹതനൂർ എന്നിവർ കപ്പ കൊമ്പുകൾ ഏറ്റുവാങ്ങി. സൈതലവി മാസ്റ്റർ, NSS പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ അബ്ദുൽ റഷീദിന് എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിൻ്റെ സ്നേഹോപഹാരം സൈതലവി മാസ്റ്റർ നൽകി ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!