HomeNewsDevelopmentsദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി

ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി

shop-close-karippol

ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി

വളാഞ്ചേരി: ദേശീയപാതാ വികസനത്തിന് അളന്നുതിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കടകളും കെട്ടിടങ്ങളും ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിത്തുടങ്ങി. 30 ദിവസം മുതൽ 60 ദിവസംവരെയാണ് കടകൾ ഒഴിയാൻ സമയംനൽകിയത്‌. ദേശീയപാത സ്ഥലമെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകുന്നത്. ഭൂമിയും കെട്ടിടങ്ങളും ഒഴിഞ്ഞ് നിശ്ചിത ദിവസത്തിനകം റവന്യൂ അധികൃതർക്ക് രേഖകൾ കൈമാറണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ജൂൺ മാസത്തോടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നാണ് സൂചന.
shop-close-karippol
എന്നാൽ ഒഴിപ്പിക്കലിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധമറിയിച്ചിട്ടുണ്ട്. കുറഞ്ഞ സമയപരിധിക്കുള്ളിൽ സ്ഥാപനങ്ങൾ ഒഴിയാൻ പറ്റാത്ത അവസ്ഥയാണെന്നും അതിനാൽ മതിയായ സമയം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാര തുക നൽകി, കടകളിലെ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!