HomeNewsNRIബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു

ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു

calicut-airport

ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെർമിനൽ ഹാളുമായി ബന്ധിപ്പിച്ചു 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു. രണ്ടെണ്ണം കരിപ്പൂരിലെത്തി. വിമാനത്തിൽനിന്ന് യാത്രക്കാർക്കു നേരിട്ടു ടെർമിനലിലേക്ക് ഇറങ്ങാനുള്ള സംവിധാനമാണിത്. പാർക്കിങ് ബേയിൽനിന്ന് യാത്രക്കാരെ കോണി വഴി ഇറക്കി ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം എയറോബ്രിജ് എത്തുന്നതോടെ ഇല്ലാതാകും.
ad
എയറോബ്രിജ് വഴി യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും കഴിയും. കരിപ്പൂരിൽ എത്തിയ 2 എയറോബ്രിജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. മൂന്നാമത്തെ എയറോബ്രിജ് ചെന്നൈ വഴി ഉടൻ കരിപ്പൂരിൽ എത്തിക്കും. പുതിയ ടെർമിനൽ ഉദ്ഘാടനവും കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പുതിയ ആഗമന ടെർമിനലിലേക്കു മാറ്റുന്നതും മറ്റും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എയർപോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടുത്തയാഴ്ച കരിപ്പൂരിലെത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!