HomeNewsArtsവർണചിത്രങ്ങളുടെ പൊലിമയിൽ തിളങ്ങി വളാഞ്ചേരി ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രം

വർണചിത്രങ്ങളുടെ പൊലിമയിൽ തിളങ്ങി വളാഞ്ചേരി ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രം

valanchery-bus-stand-painting

വർണചിത്രങ്ങളുടെ പൊലിമയിൽ തിളങ്ങി വളാഞ്ചേരി ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രം

വളാഞ്ചേരി : കണ്ണിനു കുളിർമ നൽകുന്ന നിറങ്ങളിൽ തീർത്ത ചിത്രങ്ങളുടെ വർണപ്പൊലിമയിലാണ് വളാഞ്ചേരി ബസ്‌ സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം. പൊളിഞ്ഞുവീഴാറായ കാത്തിരിപ്പുകേന്ദ്രം ഈയിടെ പുതുക്കിപ്പണിതു. തുടർന്നാണ് സ്റ്റാൻഡിലെ തൂണുകളിലും മറ്റും മനോഹരങ്ങളായ ചിത്രങ്ങൾ വിരിഞ്ഞത്. ഒരുകൂട്ടം വിദ്യാർഥികളുടെ ഭാവനയിൽ തീർത്ത വർണചിത്രങ്ങളാണ് തൂണുകളിൽ പതിഞ്ഞത്. യാത്രക്കാരിലുണ്ടാകുന്ന കാത്തിരിപ്പിന്റെ മുഷിപ്പകറ്റാനും ആസ്വാദനത്തിനും ചിത്രങ്ങൾ തുണയാകും.
valanchery-bus-stand-painting
വളാഞ്ചേരിയിലെ ‘വര ഫൈൻ ആർട്‌സ് കോളേജി’ലെ ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. നഗരസഭയുടെ പിന്തുണയുമുണ്ടായിരുന്നു. വര കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ സി.എം. റിയാസ് എന്നിവർ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിലെത്തി. ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ സുരേഷ് മേച്ചേരി, അധ്യാപകരായ ഷിനോയ് ഉഷി, ടി.കെ. നൗഫൽ എന്നിവർ ചിത്രംവരയ്ക്ക് നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!