HomeUncategorizedകുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ കെട്ടിടം, ലിഫ്റ്റ് സൗകര്യങ്ങൾ ഒരുങ്ങുന്നു

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ കെട്ടിടം, ലിഫ്റ്റ് സൗകര്യങ്ങൾ ഒരുങ്ങുന്നു

kuttippuram+railway+station

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ കെട്ടിടം, ലിഫ്റ്റ് സൗകര്യങ്ങൾ ഒരുങ്ങുന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ടൈൽ പാകുന്നതിനുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ചുമതലയുള്ള ബി.ജി. മല്യ അറിയിച്ചു. പാലക്കാട്‌ ഡിവിഷൻ പരിധിയിലെ എം.പി.മാരുമായുള്ള ഓൺലൈൻ യോഗത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം, തിരൂർ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കും.
kuttippuram
കുറ്റിപ്പുറം റെയിൽവേസ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയാണെന്നും ഇതിനുശേഷം ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു -രാമേശ്വരം തീവണ്ടി സർവീസ് സംബന്ധിച്ച സമയപ്പട്ടിക റെയിൽവേബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ ഈ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. അബ്ദുസമദ്സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, എം.വി. ശ്രേയാംസ്‌കുമാർ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, രമ്യഹരിദാസ് എന്നിവരും പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോതാരിയും യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!