HomeNewsGeneral‘സാരഥി’ സജ്ജമായി; അടുത്തയാഴ്ച മുതല്‍ ക്യു.ആര്‍.കോഡുമായി പുതിയ ഡ്രൈവിങ് ലൈസന്‍സ് കിട്ടും

‘സാരഥി’ സജ്ജമായി; അടുത്തയാഴ്ച മുതല്‍ ക്യു.ആര്‍.കോഡുമായി പുതിയ ഡ്രൈവിങ് ലൈസന്‍സ് കിട്ടും

new driving license

‘സാരഥി’ സജ്ജമായി; അടുത്തയാഴ്ച മുതല്‍ ക്യു.ആര്‍.കോഡുമായി പുതിയ ഡ്രൈവിങ് ലൈസന്‍സ് കിട്ടും

ആലപ്പുഴ: രാജ്യത്താകമാനം ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സാരഥി സംവിധാനം സംസ്ഥാനത്ത് സജ്ജമായി. സാരഥി സംവിധാനത്തിലുള്ള ആദ്യ ഡ്രൈവിങ് ലൈസന്‍സ് അടുത്തയാഴ്ച മുതല്‍ തപാലില്‍ കിട്ടിത്തുടങ്ങും. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആര്‍.ടി.ഓഫീസ് പരിധിയിലാവും ആദ്യമായി സാരഥി ലൈസന്‍സ് ലഭിക്കുക. വൈകാതെ മറ്റുള്ളിടത്തും കിട്ടും.

ആറുതരം സുരക്ഷാസംവിധാനമാണ് കാര്‍ഡിലുള്ളത്. ക്യു.ആര്‍.കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ അടങ്ങിയതാണ് സുരക്ഷാസംവിധാനങ്ങള്‍. വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച മനോഹരമായ ഡിസൈനാണ് കാര്‍ഡിനുള്ളത്.

ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയുണ്ട്. ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുന്‍വശത്ത് രക്തഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സിന്റെ പിറകുവശത്താണ് ക്യു.ആര്‍.കോഡുള്ളത്. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് എടുത്തിരിക്കുന്ന വ്യക്തിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും. ഇരുപുറങ്ങളിലും ലൈസന്‍സ് നമ്പരും മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രോജക്ടായി ചെയ്തിരിക്കുന്നത്.new driving license

 

അപേക്ഷ ഓണ്‍ലൈന്‍ വഴിപുതിയ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നതിന് ഓണ്‍ലൈന്‍ വഴിയാണ് എല്ലാം നിര്‍വഹിക്കേണ്ടത്. അപേക്ഷ അയയ്‌ക്കേണ്ടതും ലൈസന്‍സിനുള്ള ഫീസ് അടയ്‌ക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാകണം. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍തന്നെ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ലേണേഴ്‌സ് എടുത്ത് എത്ര ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം എന്ന് അപേക്ഷകനുതന്നെ തീരുമാനിക്കാം. ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് 14 ദിവസം കഴിഞ്ഞേ പിന്നീട് ഹാജരാകാന്‍ കഴിയുമായിരുന്നുള്ളൂ. ഇനിമുതല്‍ ഏഴുദിവസം കഴിഞ്ഞാല്‍ ഹാജരാകാം

കേരളത്തില്‍ എല്ലായിടത്തും ഉടന്‍

പുതിയ സാരഥി ഡ്രൈവിങ് ലൈസന്‍സുകള്‍ കേരളത്തിലെല്ലായിടത്തും വൈകാതെ ലഭ്യമാകും. കാര്‍ഡ് അച്ചടിക്കുന്നതിന് കരാര്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!