HomeNewsProtestവളാഞ്ചേരിയിൽ കൌൺസിലറെ മർദ്ദിച്ച സംഭവം: കൌൺസിൽ അപലപിച്ചു.

വളാഞ്ചേരിയിൽ കൌൺസിലറെ മർദ്ദിച്ച സംഭവം: കൌൺസിൽ അപലപിച്ചു.

counsellors-protest

വളാഞ്ചേരിയിൽ കൌൺസിലറെ മർദ്ദിച്ച സംഭവം: കൌൺസിൽ അപലപിച്ചു.

വളാഞ്ചേരി: നഗരസഭയിലെ കുളമംഗലത്തെ കോത‌തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് ചോദ്യം ചെയ്ത മുൻസിപ്പൽ കൌൺസിലർ എം.പി ഷാഹുൽ ഹമീദിനെയും നാട്ടുകാരെയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടിയെ വളാഞ്ചേരി മുൻ‌സിപ്പൽ കൌൺസിൽ ഐക്യകണ്‌ഠേന അപലപിച്ചു. പരിക്കേറ്റ കൌൺസിലർക്ക് ആശുപാത്രിയിൽ ചികിത്സ തേടേണ്ടി വന്നു. കൌൺ‌സിലർ നൌഫൽ പാലാറയുടെ നേതൃത്വത്തിൽ നാട്ടുകാർ അന്നേ ദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും വാഹന കസ്റ്റഡിയിൽ എടുക്കുവാനോ പ്രതികൾക്കെതിരെ നടപടിയെടുക്കുവാനോ തയ്യാറാകാതിരുന്ന വളാഞ്ചേരി പോലീസ് സബ് ഇൻസ്പക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് 11-10-2017ന് നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ കൌൺ‌സിലർമാർ പോലീസ് സ്റ്റേഷനിൽ 2 മണിക്കൂറോളം പ്രതിഷേധിക്കുകയും അതിനെ ത്തുടർന്ന് അന്ന് രാത്രി തന്നെ വാഹനം കസ്റ്റഡിയിൽ എടുക്കാമെന്നും പ്രതികൾക്കെതിരെ മടപടി എടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ കൌൺ‌സിലർമാർ പിരിഞ്ഞ് പോയിരുന്നു.

counsellors-protestഒരു നഗരസഭ കൌൺസിലറെ അക്രമിക്കുകയും പ്രദേശത്തിന്റെ മുഴുവൻ ആശാ കേന്ദ്രമായ ജല സ്രോതസ്സ് മലിനമാക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ അലംഭാവം കാണിച്ച വളാഞ്ചേരി പോലീസ് സബ് ഇൻസ്പക്ടറുടെ നടപടിയിൽ കൌൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് നഗരസഭാപ്രദേശങ്ങൾ മലിനമാക്കുൻന്നനവർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ നഗരസഭക്കൊപ്പം പോലീസും തയ്യാറാകണമെന്ന് നഗരസഭാ കൌൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വളാഞ്ചേരി മുൻസിപ്പർ യോഗ്ം ഐക്യകണ്ഠേന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൌൺസിലർ മൂർക്കത്ത് മുസ്തഫ പ്രമേയം അവതരിപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!