HomeNewsFestivalsമൂക്കുതല കണ്ണേങ്കാവ് പൂരം ഇന്ന്

മൂക്കുതല കണ്ണേങ്കാവ് പൂരം ഇന്ന്

kannenkavu-temple

മൂക്കുതല കണ്ണേങ്കാവ് പൂരം ഇന്ന്

മൂക്കുതല : കരിങ്കാളിവരവുകൾകൊണ്ട് പ്രസിദ്ധിനേടിയ മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്‌ച നടക്കും. ഉത്സവത്തിനു മുന്നോടിയായി വ്യാഴാഴ്‌ച രാവിലെമുതൽ മഠത്തിൽപാടത്ത് നടന്ന വാണിഭത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വീട്ടുപകരണങ്ങളും കാർഷികോപകരണങ്ങളും കളിപ്പാട്ടങ്ങളും മത്സ്യവും അടക്കമുള്ള എല്ലാത്തിന്റെയും വിപണിയാണ് പൂരവാണിഭം.
kannenkavu-temple
വെള്ളിയാഴ്‌ച പുലർച്ചെ വരെ ഇതു തുടർന്നു. വെള്ളിയാഴ്‌ച വിശേഷാൽപൂജകൾക്കും എഴുന്നള്ളിപ്പിനും ശേഷമാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനു കരിങ്കാളികൾ ഉത്സവപ്പറമ്പിലേക്കെത്തുക. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ്മൂലം കർശന നിയന്ത്രണമുണ്ടായിരുന്നതിനാൽ ഇത്തവണ വലിയ തോതിലാണ് കരിങ്കാളി ബുക്കിങ് നടന്നിട്ടുള്ളത്. വീടുകളിൽനിന്ന് വഴിപാടായും വിവിധ കമ്മിറ്റികളുടെയും ദേശങ്ങളുടെയും വകയായുമെല്ലാമുള്ള കരിങ്കാളികൾ ഉത്സവപ്പറമ്പിലെത്തിയാൽ കരിങ്കാളിപ്പൂരമായി അവിടംമാറും. ഇതിനുശേഷമാണ് മൂന്നു ദേശങ്ങളുടെ വെടിക്കെട്ടുകൾ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേരത്തേതന്നെ കിട്ടിയതിനാൽ അതിനുള്ള ഒരുക്കങ്ങളുമായിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!