HomeNewsDevelopmentsകുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

mukkilapeedika-road-meeting

കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

വളാഞ്ചേരി: കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന്റെ മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
എം.എൽ.എയുടെ ശുപാർശ പ്രകാരം പൊതു മരാമത്ത് വകുപ്പിൽ നിന്നും റോഡ് നവീകരണത്തിന് 5 കോടി 7 ലക്ഷം രൂപ ഫണ്ടനുവദിച്ച് പ്രവൃത്തി പ്രാരംഭ ഘട്ടത്തിലാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് റോഡ് വിഭാഗം, കേരള വാട്ടർ അതോറിറ്റി, പോലീസ്, കെ.എസ്.ഇ.ബി, ജലനിധി, തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ സംയുക്ത യോഗമാണ് ചേർന്നത്.
mukkilapeedika-road-meeting
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, വൈസ് പ്രസിഡന്റ് കെ.ടി സിദ്ദീഖ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, അബൂബക്കർ പി, വേലായുധൻ എം.വി, കെ.ടി ഹമീദ്, സുലൈഖ, റിജിത ഷലീജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ്എഞ്ചിനീയർ ജോമോൻ തോമസ്, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ സലീം കുമാർ എം, അസിസ്റ്റന്റ് എഞ്ചിനീയർ ആനന്ദകുമാർ എ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ നന്ദിത എം.ടി, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ സനിൽ പി.ടി, സബ് എഞ്ചിനീയർ മുഷ്താഖ് അഹമ്മദ് കെ.യു, കുറ്റിപ്പുറം പഞ്ചായത്ത് ജെ.എസ് ഷൈജു. ഒ, കുറ്റിപ്പുറം എസ്.ഐ വാസുണ്ണി എം.വി , ഷബീറ എം.പി, കെ അബ്ദുൽ അസീസ്, അസ്കർ കൊളത്തോൾ (ജലനിധി), എന്നിവർ പങ്കെടുത്തു. റോഡിന് വശങ്ങളിലൂടെ കടന്ന് പോകുന്ന കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേരും. റോഡരികിൽ പോലീസ് അധീനതയിലുള്ള വാഹനങ്ങൾ ഇന്ന് (ചൊവ്വ) മുതൽ മാറ്റിത്തുടങ്ങുമെന്ന് കുറ്റിപ്പും എസ്.ഐ യോഗത്തിൽ അറിയിച്ചു. റോഡരികിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനും മാറ്റുന്ന പ്രവൃത്തികൾ ത്വരിതപ്പെടുത്തുമെന്ന് കെ.എ.സ്.ഇ.ബി അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!