HomeViralവ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ

വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ

kt-jaleel

വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ

നവമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിംലീഗും. പച്ചക്കള്ളം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ചുതന്നെ അവമതിപ്പുണ്ടാക്കും.
മാസങ്ങൾക്കുമുമ്പാണ് തന്നെ ബന്ധിപ്പിച്ച് അശ്ലീല ഫോട്ടോ യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ‌ും ചെയ്തു. സമാനരീതിയിലാണ‌് ഇപ്പോൾ ചിലർ വ്യാജ വാർത്ത പടച്ചുവിടുന്നത‌്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയല്ലാതെ വഴിയില്ല. കളിയാക്കലോ പരിഹാസമോ ആകാം. നുണ പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!