HomeNewsArtsസി സോൺ കൊടിയിറങ്ങി; കിരീടം മമ്പാട‌് എംഇഎസിന‌്, ബിമൽ വിനു കലാപ്രതിഭ, അശ്വതി രാജ‌് തിലകം

സി സോൺ കൊടിയിറങ്ങി; കിരീടം മമ്പാട‌് എംഇഎസിന‌്, ബിമൽ വിനു കലാപ്രതിഭ, അശ്വതി രാജ‌് തിലകം

mes-college-mampad

സി സോൺ കൊടിയിറങ്ങി; കിരീടം മമ്പാട‌് എംഇഎസിന‌്, ബിമൽ വിനു കലാപ്രതിഭ, അശ്വതി രാജ‌് തിലകം

തേഞ്ഞിപ്പലം: കലിക്കറ്റ‌് സർവകലാശാല സി സോൺ കലോത്സവത്തിൽ മമ്പാട് എംഇഎസ് കോളേജ് കിരീടം നിലനിർത്തി. 152 പോയിന്റോടെയാണ് തുടർച്ചയായ രണ്ടാം വിജയം. 139 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിനാണ് രണ്ടാം സ്ഥാനം. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് മൂന്നാം സ്ഥാനത്തെത്തി- 74 പോയിന്റ്. 188 കലാകരൻമാരുമായെത്തിയാണ് മമ്പാട് എംഇഎസിന്റെ നേട്ടം. തിരുവാതിര, മാർഗംകളി, പൂരക്കളി, പാശ്ചാത്യ സംഗീതം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, വെസ്റ്റേൺ സോളോ എന്നിവയിൽ മമ്പാടിനാണ് ഒന്നാം സ്ഥാനം. മാപ്പിള കലകളിൽ മമ്പാട് എംഇഎസ് ഇടക്കാലത്ത് നേടിയ ആധിപത്യം തിരിച്ചുപിടിച്ചാണ് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് രണ്ടാം സ്ഥാനത്തെത്തിയത്.
mes-college-mampad
ബിമൽ വിനു കലാപ്രതിഭ അശ്വതി രാജ‌് തിലകം
സി സോൺ കലോത്സവത്തിൽ കലാപ്രതിഭയായി അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിലെ ബിമൽ വിനുവും കലാതിലകമായി കടകശേരി ഐഡിയൽ കോളേജ് ഫോർ അഡ്വൻസ്ഡ് സ്റ്റഡീസിലെ അശ്വതി രാജും തെരഞ്ഞെടുക്കപ്പെട്ടു. കഥകളി സംഗീതം, ശാസ്ത്രീയസംഗീതം എന്നിവയിൽ ഒന്നാംസ്ഥാനവും കവിതാ പാരായണം, ലളിതഗാനം എന്നിവയിൽ മൂന്നാം സ്ഥാനവും നേടിയാണ് ബിമൽ ബിനു മേളയുടെ താരമായത്. തിരുമാന്ധാംകുന്ന് ദേവസ്വം ജീവനക്കാരനായ പി വിനുവിന്റെയും സ്മിതയുടെയും മകനാണ്.
Ads
മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നിവയിൽ ഒന്നാംസ്ഥാനം നേടിയ അശ്വതി രാജ് മോണോ ആക്ടിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ‌് കലാതിലകമായത‌്. തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ രാജൻ-സുമ ദമ്പതികളുടെ മകളാണ്. ചിത്ര പ്രതിഭയായി തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സന അബു ലൈസും സർഗ പ്രതിഭയായി കൊണ്ടോട്ടി ആർട്സ് ആൻഡ‌് സയൻസ് കോളേജിലെ ഇ കെ ഖൈറുന്നീസയും തെരഞ്ഞെടുക്കപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!