HomeNewsGeneralമീസിൽസ്–റുബെല്ല വാക്സിൻ: കുത്തിവയ്പിനു സമ്മതപത്രം വേണമെന്ന് ഹൈക്കോടതി ഉത്തരവില്ലെന്നു കലക്ടർ

മീസിൽസ്–റുബെല്ല വാക്സിൻ: കുത്തിവയ്പിനു സമ്മതപത്രം വേണമെന്ന് ഹൈക്കോടതി ഉത്തരവില്ലെന്നു കലക്ടർ

മീസിൽസ്–റുബെല്ല വാക്സിൻ: കുത്തിവയ്പിനു സമ്മതപത്രം വേണമെന്ന് ഹൈക്കോടതി ഉത്തരവില്ലെന്നു കലക്ടർ

മലപ്പുറം: ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്‌ത്,

പ്രതിരോധ കുത്തിവയ്പിനു സമ്മതപത്രം നിർബന്ധമാണെന്നു പ്രചരിപ്പിക്കുന്നതായി കലക്ടർ അമിത് മീണ. പ്രതിരോധ കുത്തിവയ്പിനു രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നു ഹൈക്കോടതി വിധിച്ചിട്ടില്ലെന്ന് അവലോകന യോഗത്തിൽ കലക്ടർ പറഞ്ഞു. ബലംപ്രയോഗിച്ച് പ്രതിരോധ കുത്തിവയ്പു നടത്താനാവില്ലെന്നു മാത്രമാണു കോടതിവിധിയിൽ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും രക്ഷിതാവിന് എതിർപ്പുണ്ടെങ്കിൽ അതു രേഖാമൂലം അറിയിക്കാമെന്നാണു വിധിയിലൂടെ വ്യക്തമാകുന്നത്. ഇതിനെയാണു സമ്മതപത്രം നിർബന്ധമാണെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്‌തു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 63% കുട്ടികൾ മാത്രമാണ് ഇതുവരെ ജില്ലയിൽ മീസിൽസ്–റുബെല്ല കുത്തിവയ്പിനു വിധേയരായിട്ടുള്ളത്. വാക്സിൻ വിരുദ്ധ പ്രചാരകർ കോടതിവിധിയെപ്പോലും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!