HomeNewsWomenഅതിജീവനത്തിന്റെ ചില തമിഴ്നാടൻ മാതൃകകൾ

അതിജീവനത്തിന്റെ ചില തമിഴ്നാടൻ മാതൃകകൾ

tamil-guava

അതിജീവനത്തിന്റെ ചില തമിഴ്നാടൻ മാതൃകകൾ

കനത്ത മഴയെപ്പോലും വകവയ്ക്കാതെ, ഒറ്റക്കുടയിലൊതുങ്ങി, വിറച്ചൊട്ടി പേരയ്ക്ക വിൽപ്പന നടത്തുന്ന ചില പെൺ അതിജീവനക്കാഴ്ചകൾ കാണാം തൃശൂർ കോഴിക്കോട് ദേശീയപാതയോരത്ത്. കുറ്റിപ്പുറം മുതൽ ചങ്കുവെട്ടി വരെയുള്ള വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം സ്ത്രീകളാണ് തമിഴ്നാട് പഴനി ഭാഗങ്ങളിൽ നിന്ന് പേരയ്ക്ക വിൽപ്പനയ്ക്കായി വന്നെത്തിയിട്ടുള്ളത്. നിശ്ചിത ദൂരങ്ങളിൽ പാതയോരത്തോട് ചേർന്നുകൊണ്ടാണ് വിൽപ്പന.
tamil-guava
പഴനിയിൽനിന്നും സംഭരിക്കുന്ന പഴങ്ങൾ ചെറിയ ലോറി മാർഗ്ഗം മലപ്പുറത്തെത്തിച്ചാണ് വിൽപ്പന. ഒന്നര കിലോയ്ക്ക് നൂറ്റിയിരുപത് രൂപയാണ് വില.മഴ ശക്തമായതോടെ വിൽപ്പനയിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ വാഹനങ്ങളിലേക്കും പ്രതീക്ഷയോടെയാണ് കണ്ണയയ്ക്കുന്നത്.
tamil-guava
നാട്ടിലും പഴവിൽപ്പന തന്നെയായിരുന്നുവെന്നും കച്ചവടം കുറഞ്ഞതോടെയാണ് മലപ്പുറത്തേക്ക് വണ്ടി കയറിയതെന്നും സംഘാഗം ലക്ഷ്മി പറയുന്നു. വാഹനങ്ങളിൽ കൊണ്ടു വരുന്നതിന് മാത്രമേ ആൺ സഹായം ആവശ്യമുള്ളൂ. ബാക്കിയെല്ലാം ചെയ്യുന്നത് ഇവർ തന്നെ.പക്വമാർന്ന വലിയ അതിജീവന പാഠങ്ങളാണ് ഇക്കാഴ്ചകൾ നമുക്ക് നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!