HomeNewsCrimeAssaultകുറ്റിപ്പുറം സ്വദേശിനി യു.എ.ഇയിൽ മരണപ്പെട്ട സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

കുറ്റിപ്പുറം സ്വദേശിനി യു.എ.ഇയിൽ മരണപ്പെട്ട സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

afiya-kuttippuram-death

കുറ്റിപ്പുറം സ്വദേശിനി യു.എ.ഇയിൽ മരണപ്പെട്ട സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

കുറ്റിപ്പുറം: കുറ്റിപ്പുറം സ്വദേശിനിയായ യുവതി യു എ ഇ യിൽ മരണപ്പെട്ട സംഭവത്തിൽ കേസെടുത്ത് കേരള പോലീസ്. രാങ്ങാട്ടൂർ കുന്നക്കാട്ട് അബൂബക്കർ-ഫാത്തിമ്മ ദമ്പതികളുടെ അഫീല(27)യുടെ മരണത്തിലാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തത്. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തിരുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭർത്താവും വീട്ടുകാരും അഫീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്ന് വ്യക്തമായി. അഫീലയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുകയും മൊബൈൽ ഫോണിൽ നിന്നുള്ളവയുൾപ്പെടെ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നും മുമ്പ് പല തവണ അഫിലയെ ഭർത്താവ് മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായി ഇതിനെ തുടർന്നാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണയും ഗാർഹിക പീഡനത്തിനും വകുപ്പുകൾ ചേർത്ത് കേസിന്റെ കുറ്റവകുപ്പുകൾ മാറ്റിയത്.
afila-death-rangattoor
ഭർതൃ വീട്ടിലെ പ്രയാസങ്ങൾ അഫീല മുമ്പ് സ്വന്തം വീട്ടിൽ അറിയിച്ചിരുന്നെങ്കിലും അതെല്ലാം മധ്യസ്ഥ ചർച്ചയിലൂടെയും മറ്റും പരിഹരിച്ച് മുന്നോട്ട് പോകാൻ വീട്ടുകാർ നിർബന്ധിതരായി. ഇതിനിടയിലാണ് ഭർത്താവ് ഇവളെ വിദേശത്തേക്ക് കൊണ്ടുപോയത്. വിദ്യാസമ്പന്നയായ അഫീല വിദേശത്ത് ജോലി കിട്ടിയാൽ ഭർത്താവിന്റെ സഹായമില്ലെങ്കിലുസ്വന്തം കാലിൽ നിൽക്കാമെന്നും കുട്ടിയെ വളർത്താമെന്നും സൂചിപ്പിച്ചിരുന്നതായി ബന്ധു മിത്രാദികൾ പറഞ്ഞു. ഇതിനിടെ ഭർത്താവിന്റെ ക്രൂരമായ പീഢനം താങ്ങാനാവാതെ യാണ് ആതമഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് അറസ്റ്റ് ഭയന്ന് നാട്ടിൽ വന്നിട്ടില്ല. ഇയാൾക്കെതിരെ നടപടികൾ എടുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ഗൾഫിൽ വെച്ച് മൃതദേഹം അഫീലയുടെ സഹോദരിക്കാണ് അധികൃതർ നാട്ടിലെത്തിക്കാനായി കൈമാറിയിരുന്നത്. ഇവർക്കൊപ്പം അഫീലയുടെ 4 വയസ് മാത്ര പ്രായമുള്ള മകനും നാട്ടിൽ വന്നിരുന്നു. കുട്ടിയെ എയർപോർട്ടിൽ വെച്ച് ഭർത്താവിന്റെ വീട്ടുകാർ കൊണ്ടു പോയി. എന്നാൽ ഈ കുട്ടിയെ അഫീലയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ഭർത്താവിന്റെ വീട്ടുകാർ വിട്ടുകൊടുത്തിരുന്നില്ല അഫീലയെ ഭർത്താവ് പീഢിപ്പിച്ചിരുന്നതിന് ദൃക്സാക്ഷിയായ കുട്ടി ഇക്കാര്യങ്ങൾ ഉമ്മയുടെ വീട്ടുകാരോട് തുറന്നു പറയും എന്നതിനാലാണ് ഇവർ കുട്ടിയെ വിട്ടുകൊടുക്കാതിരുന്നത് എന്ന് നാട്ടുകാർ അന്ന് ആരോപിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!