HomeNewsInitiativesReliefകർഷകനെ സഹായിക്കാൻ കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകർ വിതരണംചെയ്തത് 10000 കിലോ കപ്പ

കർഷകനെ സഹായിക്കാൻ കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകർ വിതരണംചെയ്തത് 10000 കിലോ കപ്പ

kuttippuram-north-nila-club-tapioca

കർഷകനെ സഹായിക്കാൻ കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകർ വിതരണംചെയ്തത് 10000 കിലോ കപ്പ

കുറ്റിപ്പുറം : കപ്പക്കൃഷിചെയ്ത കർഷകനെ സഹായിക്കാൻ ക്ലബ്ബ് പ്രവർത്തകർ സൗജന്യമായി വിതരണംചെയ്തത് 10,000 കിലോ കപ്പ. കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകരാണ് സൗജന്യ കപ്പവിതരണം നടത്തിയത്.
kuttippuram-north-nila-club-tapioca
മുള്ളൂർക്കടവ് പാടത്തെ പടിക്കൽ ചക്കൻ കൃഷിചെയ്ത കപ്പയാണ് ക്ലബ്ബ് പ്രവർത്തകർ വാങ്ങിയത്. പഞ്ചായത്തിലെ 13, 15, 16, 19 വാർഡുകളിലാണ് കപ്പ വിതരണംചെയ്തത്. കപ്പ വിതരണത്തിന് എ.എ. സുൽഫിക്കർ, കെ.വി. നാസർ, അസ്‌ക്കർ കുറ്റിപ്പുറം, പി.എം. കൃഷ്ണൻ, ടി. ഷമീർ, റാഷിദ് കുറ്റിപ്പുറം, എം.പി. യൂസഫ്, സുനിൽ ഹസ്‌ക്കർ, എം.വി. ഫിറോസ്‌ബാബു, പി.എം. വിനയൻ, യാസിർ എന്നിവർ നേതൃത്വംനൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!