HomeNewsNRIവാഹനാപകടം: കുറ്റിപ്പുറം സ്വദേശിക്ക് 1.3 കോടി നൽകാൻ വിധിച്ച് ദുബായ് കോടതി

വാഹനാപകടം: കുറ്റിപ്പുറം സ്വദേശിക്ക് 1.3 കോടി നൽകാൻ വിധിച്ച് ദുബായ് കോടതി

accident-claim-indian-dubai

വാഹനാപകടം: കുറ്റിപ്പുറം സ്വദേശിക്ക് 1.3 കോടി നൽകാൻ വിധിച്ച് ദുബായ് കോടതി

കുറ്റിപ്പുറം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പിൽ അബ്ദുൾറഹ്‌മാനാണ് ഒരുകോടി മൂന്നുലക്ഷം രൂപ (5,06,514 ദിർഹം) കോടതി വിധിച്ചത്. ഒരുവർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂലവിധി വന്നത്.
Ads
2019 ഓഗസ്റ്റ് 22-ന് ഫുജൈറയിലെ മസാഫിയിൽ വെച്ചാണ് അബ്ദുൾറഹ്‌മാൻ അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം. ഈ വാഹനത്തിൽ മറ്റൊരു വാഹനം നിയന്ത്രണംതെറ്റി വന്നിടിക്കുകയായിരുന്നു. വന്നിടിച്ച വാഹനത്തിലെ ഡ്രൈവറുടെ ഭാഗത്താണ് അശ്രദ്ധയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹം പിഴ ഈടാക്കുകയും ഡ്രൈവറെ വിട്ടയയ്ക്കുകയുമായിരുന്നു.
accident-claim-indian-dubai
ചികിത്സയ്ക്ക് ഭീമമായ തുക വിനിയോഗിക്കേണ്ടിവന്ന അബ്ദുൾറഹ്‌മാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പോലീസ് റിപ്പോർട്ടുകളും ശേഖരിച്ച്‌ ദുബായ് കോടതിയെ സമീപിച്ചത്. നാട്ടിലെ ചികിത്സയ്ക്കുശേഷം മൂന്നുമാസം മുൻപാണ് അബ്ദുൾറഹ്‌മാൻ കേസ് നടത്തിപ്പിനായി തിരിച്ചുപോയത്. മസാഫിയിൽ ഒരു കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൾറഹ്‌മാൻ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!